പ്രതീകാത്മക ചിത്രം

കുമ്പളയിൽ മണൽ വേട്ട; പിടികൂടിയത് 18 തോണികൾ

കുമ്പള: കുമ്പളിൽ രണ്ട് ആഴ്ചക്കിടെ പൊലീസ് പിടികൂടിയത് 18 തോണികളും രണ്ട് ലോറിയും. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുംവിധം ഒരു രേഖയുമില്ലാതെ അനധികൃതമായി മണൽ എടുക്കാൻ ഉപയോഗിച്ച 18 തോണികളും രണ്ട് ടിപ്പറുകളുമാണ് പിടികൂടിയത്. നിരവധി നിറച്ചുവെച്ച മണൽ ചാക്കുകളും പിടിച്ചെടുത്തു. കുമ്പള തീരപ്രദേശത്തും മൊഗ്രാൽ, ഷിറിയ, കുക്കാർ പുഴയുടെ അഴിമുഖത്തുനിന്നും തീരങ്ങളിൽ നിന്നുമാണ് മണൽ കടത്തുന്ന തോണിയും ടിപ്പറും പിടികൂടിയത്. കേരള മാരിടൈം ബോർഡിന്‍റെ അധീനതയിലുള്ള അഴിമുഖത്താണ് പൊലീസ് നടപടി. കുമ്പള ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ. അനന്ത കൃഷ്ണൻ, എസ്.ഐ. ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Sand hunting in Kumbala; 18 canoes seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.