നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്

കുമ്പള: മൊഗ്രാലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മൊഗ്രാൽ ജംഗ്ഷനിൽ ഉള്ള ബദ്രിയ റെസ്റ്റോറന്‍റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന രണ്ടു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഫൈസൽ (35), സിദ്ദീഖ് (60) എന്നിവരെ നിസാര പരിക്കുകളോടെ കുമ്പള ജില്ല സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. 

Tags:    
News Summary - Two persons were injured after car rammed into a hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.