മരം വീണ് തകർന്ന ഓട്ടോ

മ​രം വീ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ ത​ക​ർ​ന്നു

കു​മ്പ​ള: മൊ​ഗ്രാ​ൽ കൊ​പ്ര ബ​സാ​ർ ദേ​ശീ​യ​പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കു​മേ​ൽ പ​തി​ച്ച് ഓ​ട്ടോ ത​ക​ർ​ന്നു. ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. സ​ന്ധ്യ​യോ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​പ്പാ​ക്കാ​ൻ കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തു​ള്ള മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ രീ​തി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച് രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - tree fell down to autorickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.