കുമ്പള വ്യാപാരി കൂട്ടായ്മ നടത്തിയ കാമ്പയിൻ

വീട്ടുപടിക്കൽ പ്ലക്കാർഡ് ഉയർത്തി വ്യാപാരികളുടെ സമരം

കുമ്പള: ലോക്​ഡൗണിൽ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടിലിരുന്ന് പ്ലക്കാർഡ് ഉയർത്തി കാമ്പയിൻ സംഘടിപ്പിച്ചു.

കടകൾ വീണ്ടും അടച്ചിട്ടതോടെ ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗമാണ് അടഞ്ഞത്. ചെറുകിട വ്യാപാരികളാണ് ഏറെയും ദുരിതത്തിലായത്. ഈ കാര്യം സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുകയാണ് കാമ്പയിനി‍െൻറ ലക്ഷ്യം.

ലൈസൻസ്, ടാക്സ്, ബാങ്ക് ലോൺ തുടങ്ങിയ കാര്യങ്ങളിൽ വ്യാപാരികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, കെട്ടിട ഉടമകൾ ദുരിതകാലത്ത് വാടക ഈടാക്കുന്നതിൽ സർക്കാർ ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഹമീദ് കാവിൽ, ഇർഷാദ് കുട്ടീസ്, ഇർഷാദ് ഫോൺ ഫിക്സ്, എം.എ. മൂസ മഹർ, മുഹമ്മദ് സ്മാർട്ട്‌, നിയാസ് കുമ്പള എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Traders protest by raising doorstep placards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.