യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
കുമ്പള: ബന്തിയോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ വിഷ്ണുവാണ് പിടിയിലായത്. മദ്യലഹരി മാഫിയയെ എതിർത്തതിന് ഇയാളാണ് അബ്ദുല്‍ റശീദി (40) നെ കുത്തിവീഴ്ത്തിയതെന്ന് പൊലീസ് പറഞ്ഞു.
മുഖത്തും നെഞ്ചിനും തോളിനും കുത്തേറ്റ യുവാവ് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവാവ് അബോധാവസ്ഥയിലായതിനാൽ പിതാവ് ഇസ്മാഈലിന്റെ പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രദേശവാസിയായ ചന്തുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
വെട്ടേറ്റ യുവാവിന്റെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി മാഫിയ സംഘത്തില്‍ പെട്ടവരാണ് യുവാവിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടുകാരും പ്രദേശവാസികളും ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.