സി.പി.എം നേതാവി​െൻറ വീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തു

കുമ്പള: കുമ്പളയിൽ സി.പി.എം നേതാവി​െൻറ വീട് ഒരു സംഘം മണ്ണുമാന്തി ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരെന്ന് ആരോപണം. പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ് നേതാവും ഭാര്യയും മകനും ആശുപത്രിയിൽ. കർഷകസംഘം ജില്ല കമ്മിറ്റി അംഗവും സി.പി.എം അംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്​ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്. ശനിയാഴ്​ച രാവിലെ ഏഴുമണിയോടെയാണ്​ സംഭവം. ഒരു സംഘം വീട് തകർത്തതായി ചൂണ്ടിക്കാട്ടി ഇദ്ദേഹം കുമ്പള പൊലീസിൽ പരാതി നൽകി. പരിക്കേറ്റ അബ്​ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്​ദുൽ റഹീം എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുറത്തായത് എസ്​.ഡി.പി.​െഎയുടെ ഭീകര മുഖം –സി.പി.എം

കുമ്പള: സി.പി.എം നേതാവ് കെ.കെ. അബ്​ദുല്ല കുഞ്ഞിയുടെ വീട് തകർത്തതിലൂടെ എസ്.ഡി.പി.ഐയുടെ ഭീകര മുഖമാണ് പുറത്തായതെന്ന് സി.പി.എം. സംഭവത്തിൽ പ്രതിഷേധിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ഇസ്​ലാം മതവിശ്വാസികൾ വ്രതശുദ്ധിയിലിരിക്കുന്ന സമയത്ത് തന്നെ വീട് തകർക്കുകയും അബ്​ദുല്ല കുഞ്ഞിയെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്ത എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറിനും അക്രമികൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്​ട്രീയത്തി​െൻറ മൂടുപടമണിഞ്ഞ ക്വട്ടേഷൻ സംഘത്തെ ജനം ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

സി.പി.എം കള്ള പ്രചാരണം നടത്തുന്നു –എസ്​.ഡി.പി.​െഎ

കുമ്പള: സി.പി.എം പ്രാദേശിക നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി സ്ഥലം ഉടമ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ചെന്നപ്പോൾ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസമാണ് കുമ്പള ബംബ്രാണയിൽ നടന്നതെന്ന് എസ്​.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇത് മറച്ചുവെക്കാനാണ് എസ്​.ഡി.പി.ഐയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും ഇതിന് പാർട്ടിയുമായി ബന്ധമില്ലെന്നും പഞ്ചായത്ത് സെക്രട്ടറി നൗഷാദ് കുമ്പള പറഞ്ഞു.

Tags:    
News Summary - The CPM leader's house was demolished with a bulldozer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.