Posted On
date_range Updated On
date_range അനധികൃത മണൽ വാരൽ; പത്തു തോണികൾ പിടികൂടി
കുമ്പള: ഷിറിയ പുഴയിൽ ആരിക്കാടി കടവത്ത്, പി.കെ. നഗർ, ഒളയം, ഷിറിയ എന്നീ സ്ഥലങ്ങളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട പത്തു തോണികൾ പൊലീസ് പിടിച്ചെടുത്തു. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ കസ്റ്റഡിയിലെടുത്തത്. എസ്.ഐ അനീഷ്, മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ്, ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, തമ്പി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.