Posted On
date_range Updated On
date_range വിദ്യാർഥിനിയുടെ മരണം: സഹപാഠിയെ ചോദ്യം ചെയ്തു
കുമ്പള: കുമ്പള സ്വദേശിനിയായ പി.യു.സി വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിയായ പതിനേഴുകാരനെ കുമ്പള പൊലീസ് ചോദ്യം ചെയ്തു. കര്‍ണാടക സ്വദേശിയായ സഹപാഠിയെയാണ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ കുറിപ്പില്‍ കര്‍ണാടക ബിജാപുര്‍ സ്വദേശിയെയും സഹപാഠിയെയും കുറിച്ച് പരാമര്‍ശവും ഫോണ്‍ നമ്പറുകളും ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് സഹപാഠിയെ ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.