representational image
Posted On
date_range Updated On
date_range എസ്.ഡി.പി.െഎ പ്രവർത്തകന് കുത്തേറ്റു
കുമ്പള: കുത്തേറ്റ് പരിക്കുകളോടെ എസ്.ഡി.പി.ഐ പ്രവർത്തകനെ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരിക്കാടി കടവത്തെ ഇബ്രാഹിമിെൻറ മകൻ മത്സ്യത്തൊഴിലാളിയായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. തിങ്കളാഴ്ച സന്ധ്യക്ക് ഏഴു മണിയോടെ കൊടിയമ്മയിലാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ കാറിലെത്തിയ കുമ്പള സ്വദേശിയായ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവത്രെ. പരിക്കേറ്റ ഇയാളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ്.ഐ. വി.കെ. അനീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.