Posted On
date_range Updated On
date_range വീടിനുനേരെ വെടിവെപ്പ്; പൊലീസ് അന്വേഷണമാരംഭിച്ചു
കുമ്പള: ഉപ്പളയിൽ വീടിനുനേരെ വെടിവെപ്പ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഹിദായത്ത് ബസാറിലെ പ്രവാസിയായ അബൂബക്കറിന്റെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി പത്തോടെ അജ്ഞാതർ വെടിയുതിർത്തത്. അബൂബക്കർ ഖത്തറിലാണുള്ളത്.
ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വെടിവെപ്പിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സംഭവമറിഞ്ഞ് എ.എസ്.പി നന്ദഗോപാൽ, പൊലീസ് ഇൻസ്പെക്ടർ പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി.
പരിശോധനയിൽ വീടിന്റെ ബാൽക്കണിയിൽനിന്ന് അഞ്ചു പെല്ലറ്റുകൾ ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.