അളന്ന് തിട്ടപ്പെടുത്തിയ സ്ഥലം മതിലിൽ അടയാളപ്പെടുത്തൽ
Posted On
date_range Updated On
date_range ദേശീയപാത വികസനം: സ്ഥലം അളക്കാൻ ഭൂവുടമകളിൽ നിന്ന് പണം ഈടാക്കുന്നതായി പരാതി
കുമ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നൽകിയ ഭൂവുടമകളിൽ നിന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ദേശീയപാത സർവ്വേയർമാർ പണം ഈടാക്കുന്നതായി പരാതി.
സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചവരുടെ സ്ഥലമാണ് സർവ്വേയർമാർ അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത്. ഇതിനാണ് ആയിരം രൂപ വെച്ച് ഭൂവുടമകളിൽ നിന്ന് വാങ്ങുന്നതെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. സ്ഥലവും വീടും നഷ്ടപ്പെട്ടവർ മാറി താമസിക്കാൻ പരക്കം പായുന്നതിനിടയിലാണ് ഇത്തരത്തിലുള്ള പണപ്പിരിവ്.
വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഭൂമി നഷ്ടപ്പെട്ടവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.