പ്രതി ശരത് രാജ്, കൊല്ലപ്പെട്ട മുരളി

മുരളി വധം: ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും

കുമ്പള: കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്‍ ശാന്തിപ്പള്ളത്തെ പി. മുരളീധരൻ എന്ന മുരളിയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകനും ഒന്നാംപ്രതിയുമായ ശരത് രാജിന്​ (28) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ.

കേസിലെ മറ്റു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. വെള്ളിയാഴ്ചയാണ് ജില്ല അഡീഷനല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്​.2017 ഒക്ടോബര്‍ 17ന് വൈകീട്ട് അഞ്ചോടെയാണ് സീതാംഗോളി അപ്‌സര മില്ലിനടുത്ത് സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞ് ശരത് രാജി​െൻറ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങള്‍കൊണ്ട് മുരളിയെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ദിനേശ്, വരദരാജ്, മിഥുന്‍കുമാര്‍, നിധിന്‍രാജ്, കിരണ്‍കുമാര്‍, മഹേഷ്, അജിത്കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെല്ലാം ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.