അറസ്റ്റിലായ റെജിൻ, ധീരജ്
Posted On
date_range Updated On
date_range കാസർകോട്ടേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി
കുമ്പള: മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് കടത്തുകയായിരുന്ന 250 ലിറ്റർ മദ്യം ഉള്ളാൾ പൊലീസ് പിടികൂടി.ബന്തിയോട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റെജിൻ (23), ധീരജ് (21) എന്നിവരാണ് അറസ്റ്റിലായത്.തൊക്കോട്ടുെവച്ച് ഉള്ളാൾ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലാവുന്നത്.
മദ്യക്കടത്തിന് ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈയിടെയായി ബന്തിയോട്, അടുക്ക, ഇച്ചിലങ്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃത മദ്യവിൽപന നടക്കുന്നതായി സൂചന ലഭിക്കുകയും ഒന്നിൽ കൂടുതൽ പ്രാവശ്യം മദ്യം പിടികൂടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.