Posted On
date_range Updated On
date_range കർണാടക മദ്യം പിടികൂടി
കുമ്പള: ബംബ്രാണയിൽ വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുൻ അബ്കാരി കേസുകളിലെ പ്രതിയായ ഊജാർ ഹൗസിൽ സുബോദയ(42)യാണ് അറസ്റ്റിലായത്.
തിലക് നഗറിൽ വച്ച് കർണാടകയിൽ മാത്രം വില്പനാധികാരമുള്ള 3.24 ലിറ്റർ മദ്യമാണ് പിടികൂടിയത്. എക്സൈസ് കുമ്പള റെയ്ഞ്ച് ഇൻസ്പെക്ടർ അഖിൽ എ.യുടെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫിസർ എ.വി. രാജീവൻ, സി.ഇ.ഒമാരായ വിനോദ് കെ. അമിത്. കെ, ഡബ്ല്യു.സി.ഇ.ഒ ബിജില എന്നിവരാണ് മദ്യം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.