Posted On
date_range Updated On
date_range കാസർകോട്ട് സി.പി.എം നേതാവിൻെറ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു
കുമ്പള (കാസർകോട്): കുമ്പളയിലെ സി.പി.എം നേതാവിൻെറ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സി.പി.എം പ്രാദേശിക നേതാവും കർഷക സംഘം ജില്ല കമ്മിറ്റിയംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്. അക്രമം പ്രതിരോധിക്കുന്നതിനിടെ
കെ.കെ. അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവർ ആശുപത്രിയിൽ
ശനിയാഴ്ച രാവിലെ ഏഴോടെ ഒരു സംഘം മണ്ണുമാന്തി യന്ത്രവുമായി എത്തി വീട് തകർക്കുകയായിരുന്നെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്പള പൊലീസിൽ പരാതി നൽകി.
അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് ആരോപണം. നേരത്തെ മുസ്ലിം ലീഗ് ജില്ല ഭാരവാഹിയായിരുന്നു അബ്ദുല്ലക്കുഞ്ഞി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.