Posted On
date_range Updated On
date_range വെബ്സൈറ്റ് പണിമുടക്കി: ഡിഗ്രി പ്രവേശനം ലഭിക്കാതെ വിദ്യാർഥികൾ
കുമ്പള: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റ് പണിമുടക്കിയതിനെത്തുടർന്ന്, കോളജുകളിൽ വിവിധ ബിരുദ പ്രവേശനത്തിനെത്തിയ നിരവധി വിദ്യാർഥികൾ പ്രവേശനം കിട്ടാതെ മടങ്ങി. ബുധനാഴ്ച 3.30 മണിയോടെയാണ് വെബ്സൈറ്റ് പണിമുടക്കിയത്. രക്ഷിതാക്കളോടൊപ്പമെത്തി രാവിലെ മുതൽ തങ്ങളുടെ ഊഴവും കാത്തിരുന്ന വിദ്യാർഥികൾക്കാണ് മടങ്ങേണ്ടി വന്നത്. അര മണിക്കൂർ സമയം കൊണ്ട് ശരിയാകുമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് അഞ്ചുമണി വരെ വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരുന്നു. കാസർകോട് ഗവ. കോളജിൽ പ്രവേശനത്തിന് എത്തിയ വിദ്യാർഥികളെ അവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം വ്യാഴാഴ്ച രാവിലെ എത്തണമെന്ന് നിർദേശിച്ച് അഞ്ചുമണിയോടെ തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.