Posted On
date_range Updated On
date_range കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽ വാരൽ; അഞ്ച് തോണികൾ കസ്റ്റഡിയിലെടുത്തു
കുമ്പള: കുമ്പള, ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട അഞ്ചു തോണികൾ പൊലീസ് പിടികൂടി. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ്.ഐമാരായ അനീഷ്, പി.കെ.വി. രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടികൂടി കേസെടുത്തത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു തോണികൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.