കുമ്പള : പുത്തൻ കാറിൽ കടത്തിയ എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ. ഉപ്പള കോടി ബയൽ ഇബ്രാഹിം സിദ്ദീഖ് (33), കാസർകോട് അടുക്കത്ത് വയൽ സ്വദേശികളായ മുഹമ്മദ് സാലി (49), മുഹമ്മദ് സവാദ് (28), ഉപ്പള പ്രതാപ് നഗറിലെ മൂസ ശരീഫ് (30) എന്നിവരെയാണ് പുത്തൻ സ്വിഫ്റ്റ് കാറിൽ 21.5 ഗ്രാം എം.ഡി.എം.എയുമായി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കുമ്പള സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. ശ്രീജേഷ്, എ.എസ്.ഐ മനോജ് സി.പി.ഒമാരായ ചന്ദ്രൻ, ശരത്, രജീഷ് കാട്ടാമ്പള്ളി, നിജിൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ ബന്ദിയോട് ചേവാറിൽ വെച്ചാണ് കാർ തടഞ്ഞുനിർത്തി പരിശോധിച്ച് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് സംഘത്തിൽ ഇബ്രാഹിം സിദ്ദീഖ് നേരത്തേ സമാനമായ കേസിൽ അഞ്ചുവർഷത്തെ തടവു ശിക്ഷ അനുഭവിച്ച് ഈയിടെയാണ് പുറത്തിറങ്ങിയത് എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.