Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളിയെ തിരയിൽപെട്ട് കാണാതായി
കുമ്പള: കടലിൽ വലയെറിഞ്ഞ് മത്സ്യം പിടിക്കുകയായിരുന്ന തൊഴിലാളിയെ തിരയിൽപെട്ട് കാണാതായി. ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനു സമീപം താമസിച്ചുവരുന്ന ബാലകൃഷ്ണൻ (57) എന്ന അബ്ബയെയാണ് കടലിൽ കാണാതായത്.
ഷിറിയ കടപ്പുറത്ത് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം തീരത്ത് കടലിൽ വലയെറിഞ്ഞ് മീൻ പിടിച്ചുകൊണ്ടിരിക്കെ വല കാലിൽ കുരുങ്ങി നീന്താനാവാതെ തിരയോടൊപ്പം ഒലിച്ചുപോവുകയായിരുന്നുവത്രെ.
തീരദേശ പൊലീസും നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരുന്നുണ്ട്.
തീരദേശ പൊലീസിൻെറ വിദഗ്ധ സംഘം ശനിയാഴ്ച രാവിലെ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.