പതിനെട്ടുകാരിയെ കാണാതായതായി പരാതി

കുമ്പള: പതിനെട്ടുകാരിയെ കാണാതായതായി പരാതി. പുത്തിഗെ, കട്ടത്തടുക്ക  സജങ്കിലയിലെ ആയിഷത്ത്‌ റമീസയെയാണ്‌ കാണാതായത്‌.         സ്‌കൂട്ടറുമായി അതിരാവിലെ വീട്ടില്‍  നിന്നിറങ്ങിയ റമീസ ഉച്ചയായിട്ടും  തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ വീട്ടുകാർ  ബന്ധു വീടുകളിലും മറ്റും  അന്വേഷിച്ചു.

വിവരം ലഭിക്കാത്തതിനെ തുടർന്ന് കുമ്പള പൊലീസിൽ പരാതിപ്പെടുകയായിരുന്നു.  അന്വേഷണത്തിനിടയിൽ സ്‌കൂട്ടര്‍ കുമ്പള ബദിയഡുക്ക റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റമീസയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

Tags:    
News Summary - Eighteen-year-old girl missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.