പൊലീസ് തകർത്ത അനധികൃത കടവ്
Posted On
date_range Updated On
date_range എട്ട് അനധികൃത കടവുകളും ആറ് തോണികളും തകർത്തു
കുമ്പള: ഷിറിയ തീരത്ത് ഒളയം പ്രദേശത്തെ എട്ട് അനധികൃത കടവുകളും ആറ് തോണികളും പൊലീസ് തകർത്തു. കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, കുമ്പള എസ്.ഐ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. അനധികൃത കടവ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തി അഞ്ച് കടവുകള്‍ തകര്‍ത്തിരുന്നു. വീണ്ടും മണല്‍ കടത്ത് സജീവമായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. രാത്രി മണല്‍ കടത്തിന്‍റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.