Posted On
date_range Updated On
date_range മോട്ടോർ പുനഃസ്ഥാപിച്ചില്ല; മൊഗ്രാലിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു
കുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി മാറ്റിയ മോട്ടോർ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് മൊഗ്രാൽ കടവത്ത് കുടിവെള്ളം തടസ്സപ്പെട്ടു.
മൊഗ്രാൽ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന വാട്ടർ അതോറിറ്റിയുടെ മോട്ടോറാണ് കഴിഞ്ഞയാഴ്ച ദേശീയപാത നിർമാണ തൊഴിലാളികൾ എടുത്തുമാറ്റിയത്. മറ്റൊരിടത്തേക്ക് ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
മൊഗ്രാൽ കടവത്തെ 20ഓളം വീടുകൾ ഈ കുടിവെള്ളത്തെ ആശ്രയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. കുടിവെള്ളം പുനഃസ്ഥാപിക്കാനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.