Posted On
date_range Updated On
date_range നിരവധി കേസിലെ പ്രതി പിടിയിൽ
കുമ്പള: കുമ്പള ടൗണിൽനിന്ന് 10,000 രൂപ തട്ടിപ്പറിച്ചതടക്കം നിരവധി കവർച്ചകേസിൽ പ്രതിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ് (28) ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ ബന്തിയോടാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാൾ ബന്തിയോട് സഹോദരിയുടെ വീട്ടിൽ വന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
എസ്.ഐ പി.പി.വി. രാജീവൻ, പ്രതീഷ് ഗോപാൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.