സംഘർഷം: ബി.ജെ.പി, സി.പി.എം പ്രവർത്തകർ​െക്കതിരെ കേസ്

കുമ്പള: കുമ്പള നായിക്കാപ്പിൽ സി.പി.എം പ്രവർത്തക​െൻറ വീടാക്രമിക്കുകയും സ്ത്രീയും കുട്ടിയും ഉൾപ്പെടെ തടയാൻ ചെന്ന വീട്ടുകാരെ തള്ളിയിട്ടും മർദിച്ചും പരിക്കേൽപിക്കുകയും ചെയ്ത കേസിൽ ആറ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

സി.പി.എം പ്രവർത്തകനായ ശിവ പ്രസാദി​െൻറ പരാതിയിൽ പ്രയേഷ്, പവൻ കുമാർ, അജിത് തുടങ്ങി ആറു ബി.ജെ.പി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സി.പി.എം പ്രവർത്തകനായ കുമ്പള ശാന്തിപ്പള്ളയിലെ മുരളി വധക്കേസിലെ പ്രതി ശരത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോടതി വിധി ഫേസ്ബുക്ക് സ്​റ്റാറ്റസ്​ ഇട്ടതി​െൻറ പേരിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിവപ്രസാദി​െൻറ വീടു കയറി അക്രമം നടത്തിയതായാണ് കേസ്.

കാറിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കെ നായിക്കാപ്പ് മയിൽകല്ലിൽ​െവച്ച് സി.പി.എം പ്രവർത്തകരായ ശിവൻ, മനോജ്, ജയപ്രകാശ്, അർഷാദ്, അച്ചു എന്നിവരുൾപ്പെടെ 14 പേർ ചേർന്ന് കാർ തടഞ്ഞ് വലിച്ചിറക്കി മർദിച്ചുവെന്ന പ്രയേഷി​െൻറ പരാതിയിലാണ് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുള്ളത്.

Tags:    
News Summary - Conflict: Case against BJP and CPM activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.