Posted On
date_range Updated On
date_range കുമ്പളയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്
കുമ്പള: കുമ്പള പാലത്തിനടുത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ ആറുപേർക്ക് പരിക്കേറ്റു. ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ (55), ഇസാൻ(നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടം.
പരിക്കേറ്റ കാർ യാത്രക്കാരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷക്കുശേഷം ആയിശയെ വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.