Posted On
date_range Updated On
date_range എസ്.ഡി.പി.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം; പ്രതിയെ തേടി പൊലീസ് കർണാടകയിലേക്ക്
കുമ്പള: കൊടിയമ്മയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി സംസ്ഥാനം വിട്ടതായി സൂചന. ഇതേതുടർന്ന് അന്വേഷണം അയൽസ്സ്ഥാനത്തേക്കും വ്യാപിപ്പിച്ചു. അന്വേഷണസംഘം കർണാടകയിലേക്ക് പോയി.
കഴിഞ്ഞ ദിവസം സന്ധ്യയോടെ ആരിക്കാടി കടവത്തെ സൈനുദ്ദീനെ(30) കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്. പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈനുദ്ദീൻ അപകടനില തരണംചെയ്തിട്ടുണ്ട്.
മുൻ വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.