പൂർവ വിദ്യാർത്ഥികൾ സ്കൂളിലെത്തി പ്രധാന അധ്യാപകന് തുക കൈമാറുന്നു
Posted On
date_range Updated On
date_range അധ്യാപികക്ക് ചികിത്സ സഹായവുമായി പൂർവ വിദ്യാർഥികൾ
കുമ്പള: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജി.എച്ച്.എസ്.എസ് പെരിയയിലെ അധ്യാപികക്ക് ചികിത്സ സഹായവുമായി പൂർവ വിദ്യാർഥികൾ.
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ 2007-09 വർഷത്തെ പ്ലസ് ടു ബാച്ച് വിദ്യാർഥികളാണ് വാട്സ്ആപ് ഗ്രൂപ്പിലൂടെ പണം സമാഹരിച്ചത്. തുക ഹെഡ്മാസ്റ്റർ ബാലചന്ദ്രൻ നായർക്ക് പ്രതിനിധികളായ അബ്ദുൽ നാസർ, അൻച്ചു വിഗാൻസ് എന്നിവർ കൈമാറി. ടി.കെ. അൻവർ, വി.കെ. കൃഷ്ണകുമാർ, എൻ. കൃഷ്ണരാജ്, കെ. സനീഷ്, കെ. ഗോപി, വി.എം. സത്യനാരായണൻ, പി. രാജീവ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.