കർണാടകയിൽനിന്ന് ഓട്ടോയിലും ബൈക്കിലും കടത്തിയ മദ്യം പിടികൂടി; ബൈക്കിൽനിന്ന്​ കണ്ടെടുത്തത്​ 96 കുപ്പികൾ

കുമ്പള (കാസർകോട്​): കർണാടകയിൽനിന്ന് ഓട്ടോയിലും ബൈക്കിലും കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ കാസർകോട് എക്സൈസ് വകുപ്പ്​ എൻഫോഴ്‌സ്‌മെൻറ്,​ അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

ചൊവ്വാഴ്ച അതിരാവിലെ മുതൽ കുമ്പള എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഞ്ചത്തൂരിൽ വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ്​ ഓട്ടോയിലും ബൈക്കിലുമായി കടത്തിയ 450 ടെട്രാ പാക്കറ്റുകളും 96 കുപ്പി മദ്യവും പിടികൂടിയത്​. ചികിറുപാതെ ചർളയിലെ ദയാനന്ദക്കെതിരെ കേസെടുത്തു.


കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ എ. അഖിലി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ പി. മോഹനൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുധീഷ് പുന്നക്കോടൻ, പ്രസന്നൻ, ശ്രീജീഷ്, സാബിത്ത്, ഡ്രൈവർ സത്യൻ എന്നിവരാണ് മദ്യം പിടികൂടിയത്.

പ്രിവൻറിവ് ഓഫിസർ പിഴ മോഹന​െൻറ നേതൃത്വത്തിലുള്ള പരിശോധനയിലാണ് കുഞ്ചത്തൂർ വെച്ച് ബൈക്കിൽ കടത്തുകയായിരുന്ന 96 കുപ്പി കർണാടക മദ്യം പിടികൂടിയത്.

Tags:    
News Summary - Alcohol smuggled in auto and bike from Karnataka 96 bottles were recovered from the bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.