Posted On
date_range Updated On
date_range കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കുമ്പള: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്തിയോട്ടെ ആയിശ (60) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. ഒരാഴ്ച മുമ്പ് കുമ്പള പാലത്തിനടുത്ത് വെച്ച് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആയിശ ഉൾപ്പെടെ യാത്രക്കാരായ കുടുംബത്തിലെ ആറു പേർക്ക് പരിക്കേറ്റിരുന്നു.
ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ(55), ഇസാൻ(നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റിരുന്നത്. ബൊലാനോ കാറാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റ ഇവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് സാരുള്ളതിനാൽ ആയിശയെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ദ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൂഴിയുമായി വന്ന ടിപ്പർ ഇടിച്ചായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.