Posted On
date_range Updated On
date_range 50 ടൺ അനധികൃത മണൽ പിടികൂടി
കുമ്പള: പുഴയോരത്ത് അനധികൃതമായി കൂട്ടിയിട്ടിരുന്ന 50 ടൺ മണൽ പൊലീസ്–റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി. ഉജാർ ഉളുവാർ പുഴയോര പ്രദേശത്തു നിന്നാണ് മണൽ പിടികൂടിയത്.
ഇന്നലെ വൈകിട്ട് കുമ്പള പൊലീസിന്റെയും മഞ്ചേശ്വരത്തെ റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മണൽ പിടികൂടാനായത്.
പിടികൂടിയ മണൽ ലോറിയിൽ കയറ്റി പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. പുഴയിൽ നിന്നെടുക്കുന്ന മണൽ സൂക്ഷിക്കാൻ സ്ഥലം നൽകിയതിനും സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വഴി നൽകിയതിനുമായി ലത്തീഫ്, അലി, മുഹമ്മദ്, അഷറഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി മണൽ കടത്തുന്നതിനും സൂക്ഷിക്കുന്നതിനും റോഡിനുമായി സ്ഥലം നൽകിയവർക്കെതിരെ കേസെടുക്കുമെന്നു സിഐ പി. പ്രമോദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.