റസാഖ്​

ഇൗ വേദന മാറ്റാൻ എന്നെങ്കിലും ന്യൂറോ ഡോക്ടർ വരുമോ?

കാഞ്ഞങ്ങാട്: ഞരമ്പുകൾ വല്ലാതെ മുറുകി വേദനിക്കുന്നു, ചില സമയങ്ങളിൽ വരിഞ്ഞുമുറുകി ഞരമ്പുകൾ മുറിഞ്ഞുപോകുമോയെന്ന പേടികൊണ്ട് ഉറങ്ങാൻ പറ്റാറില്ലായിരുന്നു. ഉറങ്ങിയാലും കഠിനമായ വേദനകൊണ്ട് രാവിലെയാകുമ്പോഴേക്കും പത്തിൽ കൂടുതൽ പ്രാവശ്യം എഴുന്നേറ്റിരിക്കും. ന്യൂറോ ഡോക്ടറെ ഇനിയെങ്കിലും നിയമിക്കുമോ? ചൊവ്വാഴ്ച രാത്രി പാറപ്പള്ളിയിൽ വെള്ളക്കെട്ടിൽ വീണുമരിച്ച റസാഖി‍െൻറ വികാരപരമായ വാക്കുകളായിരുന്നു ഇത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറയോടായിരുന്നു റസാഖ് ത‍െൻറ വിഷമങ്ങൾ പങ്കുവെച്ചിരുന്നത്.

ഹോട്ടലിൽ ഭക്ഷണം വാങ്ങിക്കാൻ പോയതായിരുന്നു റസാഖ്. ഇതിനിടെയാണ് അപസ്മാരമിളകി ചെറിയ വെള്ളക്കെട്ടിൽ വീണ് തലയടിച്ച് കഴിഞ്ഞ ദിവസം മരിച്ചത്.അപസ്മാരത്തിനുപുറമെ തലയിൽ ഒരു മുഴ ഉണ്ടായിരുന്നതായും റസാഖിൻെറ ഉമ്മ ആയിശ 'മാധ്യമ'ത്തോട് പറഞ്ഞു. ഇത് ഓപറേഷൻ ചെയ്യാനൊരുങ്ങുന്നതിനിടെയാണ് പൊന്നുമോൻ മരിച്ചതെന്ന് ഉമ്മ കണ്ണീരോടെ പറഞ്ഞു. ന്യൂറോ രോഗങ്ങൾ മൂർച്ഛിച്ചതുകാരണം ഓർമശക്തിക്ക് ചെറിയ രീതിയിൽ കുറവുണ്ടായിരുന്നു. സ്ഥലംമാറി സഞ്ചരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ന്യൂറോ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കലക്ടറുടെ വസതിയിലും മറ്റു സമരപ്പന്തലുകളിലും സമരം നടത്തിയ യുവാവും കൂടിയായിരുന്നു പാറപ്പള്ളിയിലെ റസാഖ്.

റസാഖി​െൻറ ആകസ്മികമായ മരണത്തിനുശേഷം, ലാഭക്കൊതിയന്മാരുടെ വിഷമഴ നനഞ്ഞ് ദുരിതത്തിലായ എൻഡോസൾഫാൻ ദുരിതബാധിതർ ജില്ലയിൽ ഒരു ന്യൂറോളജിസ്​റ്റിനെ വീണ്ടും സർക്കാറിനോട് ചോദിക്കുകയാണ്. അപസ്മാരവും മറ്റുമുൾപ്പെടെ ന്യൂറോ വിഭാഗവുമായി ബന്ധപ്പെട്ടാണ് ഇരകളിലധികം പേർക്കും ചികിത്സ വേണ്ടത്. നേരത്തേ തീരുമാനിച്ചതാണെന്നും ഉടൻ നിയമിക്കുമെന്നും അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും തസ്തിക പോലും സൃഷ്​ടിച്ചിട്ടില്ലെന്ന് ഈയടുത്താണറിഞ്ഞതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറ്റപ്പെടുത്തി. ജില്ല, താലൂക്ക്​ ആശുപത്രികളിൽ ഈ വിഭാഗങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ല. കുട്ടികളാണ് ഏറെയും ചികിത്സ തേടുന്നവർ.

ചികിത്സ ലഭിക്കാതെ മരണനിരക്ക് വർധിക്കുന്നതിന് സാക്ഷിയാകേണ്ടിവരുമോ എന്ന ആശങ്കയിലാണ് അത്യുത്തരദേശം. 2016ൽ ഉമ്മൻ ചാണ്ടി സർക്കാറി​െൻറ കാലം മുതലാണ് ന്യൂറോളജിസ്​റ്റിനെ നിയമിക്കുമെന്ന് വാഗ്ദാനം നൽകിത്തുടങ്ങിയത്. മംഗളൂരുവിൽനിന്ന് വെള്ളിയാഴ്ച വരുന്ന ഡോ. ശിവാനന്ദ പൈ മാത്രമാണ് ഏക ആശ്രയം. പൂടംകല്ല് ആശുപത്രിയിൽ രണ്ടുപേരെ നിയമിച്ചത് എൻഡോസൾഫാർ സെൽ യോഗത്തിൽ ഈയടുത്ത് പരാമർശിച്ചപ്പോഴാണ്, തസ്തികയില്ലെന്ന വിവരമറിയുന്നത്. ശാരീരിക വിഷമത കാരണം, കഴിഞ്ഞയാഴ്ച നടന്ന സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും സമരക്കാരെ യാത്രയാക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. സർക്കാറി​െൻറ പെൻഷൻ മാത്രം ലഭിക്കുമെന്നല്ലാതെ സുപ്രീം കോടതി നഷ്​ടപരിഹാരമടക്കമുള്ള മറ്റു ആനുകൂല്യങ്ങളിൽ നിന്നും ഈ കുടുംബം പുറത്തുതന്നെയാണ്.





Tags:    
News Summary - Will a neuro doctor ever come to change Iower pain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.