മഞ്ഞംപൊതിക്കുന്നിലുണ്ടായ തീപിടിത്തം അഗ്നിരക്ഷസേന അണക്കുന്നു
കാഞ്ഞങ്ങാട്: മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിൽ തീപിടിത്തം. സ്വകാര്യവ്യക്തിയുടെ അടക്കം ഒരേക്കറോളം സ്ഥലം കത്തിനശിച്ചു. ചെറിയ മരങ്ങൾക്കുൾപ്പെടെ തീപിടിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് പോകാനായില്ല. തുടർന്ന് ചെറിയ വാഹനങ്ങളെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു. മാവുങ്കാൽ ലയൺസ് ക്ലബിന് സമീപത്തേക്ക് തീപടർന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഗണേശൻ കിണറ്റിൻകര, അർജുൻ കൃഷ്ണ, മുകേഷ്, ഹോം ഗാർഡ്മാരായ രാമചന്ദ്രൻ, സന്തോഷ് എന്നിവർ നാട്ടുകാരുടെ സഹായത്താടെ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.