കാഞ്ഞങ്ങാട് നഗരത്തിലെ പച്ചക്കറി, പഴം കടയിൽനിന്ന്

മാവേലി പൊറുക്കില്ല ഈ കൊടുംവില; ഓണമെത്തുംമു​മ്പേ കുതിച്ചുകയറി പച്ചക്കറിവില

കാ​ഞ്ഞ​ങ്ങാ​ട്: മു​മ്പു​ണ്ടാ​കാ​ത്ത​വി​ധം വി​പ​ണ​യി​ൽ പ​ച്ച​ക്ക​റി​വി​ല കു​തി​ച്ചു​ക​യ​റി. ഓ​ണ​മെ​ത്തും മു​മ്പേ​യു​ണ്ടാ​യ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​വ​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​യി. ഓ​ണ സീ​സ​ണാ​കു​മ്പോ​ൾ വി​ല ഇ​നി​യും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പ​ച്ച​ക്ക​റി​വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യും ജി​ല്ല​യി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ളെ​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും പ​ച്ച​ക്ക​റി വ​രു​ന്നു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​താ​ണ് പ​ച്ച​ക്ക​റി​വി​ല കു​തി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഇ​ട​നി​ല​ക്കാ​ർ പ​റ​യു​ന്ന​ത്.

വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കാ​തെ​വ​ന്ന​തോ​ടെ വി​ല എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ത്ര​യും വ​ർ​ധി​പ്പി​ക്കാ​മെ​ന്ന സ്ഥി​തി​യാ​യി. ര​ണ്ടാ​ഴ്ച മു​മ്പു​വ​രെ 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​വി​ല 40 രൂ​പ​യി​ലെ​ത്തി. ക​ക്കി​രി​വി​ല 20ൽ​നി​ന്ന് 40 രൂ​പ​യാ​യി. വി​വി​ധ ത​രം ചെ​റു​പ​ഴ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് വി​ല 90 രൂ​പ​യാ​ണ്. 50, 60 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ വി​ല. വെ​ള്ള​രി​വി​ല​യും കു​തി​ച്ചു​ക​യ​റി. 20 രൂ​പ​ക്കു​വ​രെ കി​ട്ടി​യി​രു​ന്ന വെ​ള്ള​രി വി​ല 80ലെ​ത്തി. ഉ​രു​ള​ക്കി​ഴ​ങ്ങി​ന് അ​ഞ്ചു രൂ​പ വ​ർ​ധി​ച്ച് 30 ആ​യി. വെ​ണ്ട​ക്ക 70, കാ​ബേ​ജ് 40, മു​രി​ങ്ങ 80, കോ​വ​ക്ക 70, വ​ഴു​തി​ന 40, ബീ​റ്റ്റൂ​ട്ട് 40, പ​ച്ച​മു​ള​ക് 100, ചേ​ന 74, നേ​ന്ത്ര​വാ​ഴ​പ്പ​ഴം 65 എ​ന്നി​ങ്ങ​നെ വി​ല വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ര​റ്റി​നും പ​യ​റി​നും 90 രൂ​പ​യാ​യി​ട്ടു​ണ്ട്.

പ​ച്ച​ക്ക​റി​ക്ക് പു​റ​മെ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല കൂ​ടി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ൽ​കു​ന്ന സൂ​ച​ന. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഉ​യ​ർ​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ ഊ​ണി​ന് ഉ​ൾ​പ്പെ​ടെ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പരിശോധിക്കും -സപ്ലൈ ഓഫിസർ

കാഞ്ഞങ്ങാട്: പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് സപ്ലൈ ഓഫിസർ. കടകളിലെ വില ഏകീകരണവും പരിശോധിക്കും. വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. ഹോട്ടലുകളിൽ ഊണിനുൾപ്പെടെ പലതരം വിലകൾ ഈടാക്കിയാൽ നടപടിയുണ്ടാകും.

ഓണം മുൻനിർത്തി പരിശോധന വ്യാപകമാക്കും. താലൂക്ക് സപ്ലൈ ഓഫിസർമാർക്കും റേഷനിങ് ഇൻസ്പെക്ടർമാർക്കും പരിശോധനക്ക് നിർദേശം നൽകുമെന്നും ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു.

Tags:    
News Summary - Vegetable price hike before onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.