കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലക്ക് മൂന്ന് വർഷം

കാഞ്ഞങ്ങാട്: കേരളത്തെയാകെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകത്തിന് വ്യാഴാഴ്ച മൂന്ന് വര്‍ഷം തികയുന്നു. സി.പി.എം ഓഫിസിലടക്കം പരിശോധന നടത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിനിടെയാണ് മൂന്നാം വാര്‍‌ഷികം ആചരിക്കുന്നത്.

സുപ്രീംകോടതി വരെയുള്ള നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലി‍ന്റെയും കൃപേഷി‍ന്റെയും കുടുംബം കേസില്‍ സി.ബി.ഐ അന്വേഷണം നേടിയെടുത്തത്. കുറ്റപത്രം സമർപ്പിച്ചുവെങ്കിലും വമ്പൻ സ്രാവുകളെ ഇനിയും പിടികൂടാനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. 2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് വെച്ചാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് പെരുങ്കളിയാട്ടത്തി‍ന്റെ സ്വാഗതസംഘ രൂപവത്കരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആക്രമിസംഘം ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു.

തലക്ക് വെട്ടേറ്റ ശരത് ലാൽ സംഭവസ്ഥലത്തും കൃപേഷ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ദുർബലമായ തെളിവുകളും പ്രതികൾക്ക് സ്വാധീനിക്കാനാവുന്ന തരത്തിലുള്ള സാക്ഷികളേയും ഉൾപ്പെടുത്തിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം കേസിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നത്. പെരിയ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണുള്ളത്. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം പീതാംബരനാണ് ഒന്നാം പ്രതി.

Tags:    
News Summary - Three years for Periya double murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.