ഹോസ്ദുർഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന്

വെള്ളം നീക്കുന്ന ഉദ്യോഗസ്ഥൻ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെള്ളം കയറി ഫയലുകൾ നശിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിനുള്ളിൽ പൈപ്പ് പൊട്ടി വെള്ളം കയറിയതിനെ തുടർന്ന് നിരവധി ഫയലുകൾ നശിച്ചു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിലാണ് വെള്ളം കയറിയത്.

സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത് ടാങ്കിൽനിന്ന് ശുചിമുറി യിലേക്ക് പോകുന്ന പൈപ്പ് ചുമരിനുള്ളിൽ പൊട്ടി വെള്ളം മുറിക്കകത്തേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഓഫിസിൽ എത്തുമ്പോൾ മുറി പാടേ വെള്ളം കയറിയ നിലയിലായിരുന്നു.

കുറേ ഫയലുകൾ പൂർണമായും വെള്ളം നനഞ്ഞ് നശിച്ചു. അഞ്ചുമണിക്കൂറോളം ജീവനക്കാർ പരിശ്രമിച്ച ശേഷമാണ് മുറിക്കകത്തെ വെള്ളം പൂർണമായും ഒഴിവാക്കാനായത്. പി.ഡബ്ല്യു.ഡി ജീവനക്കാരെത്തി ചോർച്ച അടച്ചു. കൃത്യമായി പൈപ്പിടാത്തതാണ് ചോർച്ചക്ക് കാരണമെന്നാണ് പരാതി.

ശുചിമുറിയിൽ ഇടക്കിടെ പൈപ്പ് പൊട്ടുന്നത് പതിവാണെങ്കിലും ഓഫിസിനകത്ത് പൈപ്പ് പൊട്ടുന്നത് ആദ്യമാണ്. നനഞ്ഞ ഫയലുകൾ ജീവനക്കാർ പുറത്തേക്ക് മാറ്റി. സി വിൽസ്റ്റേഷൻ രണ്ടാം നിലയിലുള്ള നാല് ഓഫിസുകളിലെ ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലേക്ക് പോകുന്ന പൈപ്പ് ചുമരിനുള്ളിൽനിന്ന് പൊട്ടുകയായിരുന്നു

Tags:    
News Summary - The files were destroyed in the water in employment exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.