മുഹമ്മദ് സഫ്വാൻ
കാഞ്ഞങ്ങാട്: കുടുംബശ്രീയുടെ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം മുങ്ങിയ പ്രതിയെ പൊലീസ് പിന്തുടർന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് പിടികൂടുകയായിരുന്നു. തച്ചങ്ങാട് ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിനകത്തുള്ള പള്ളിക്കര ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് യൂനിറ്റിന്റെ മാ കെയർ കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ തച്ചങ്ങാട് സ്വദേശി മുഹമ്മദ് സഫ്വാൻ (20) ആണ് അറസ്റ്റിലായത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഷോപ്പിന്റെ ഗ്ലാസ് കാബിൻ കുത്തിപ്പൊളിച്ചാണ് കവർച്ച. 1000 രൂപ, വിൽപനക്ക് സൂക്ഷിച്ച ഗ്രോസറി സാധനങ്ങൾ ഉൾപ്പെടെ കാൽ ലക്ഷം രൂപയുടെ കവർച്ച നടന്നു. ട്രസീന ധനഞ്ജയന്റെ പരാതിയിൽ സി.സി.ടി.വി കാമറ ഉൾപ്പെടെ പരിശോധിച്ചായിരുന്നു പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖകൾ തയാറാക്കുന്നതിനിടെ പ്രതി സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഉടൻ തന്നെ പൊലീസും പിന്നാലെ ഓടി. തിരച്ചിലിനിടെ കോട്ടിക്കുളം ബസ് സ്റ്റോപ്പിനടുത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് രാത്രി തന്നെ പ്രതിയെ പിടികൂടാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.