കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കിടയിൽ
വിഹരിക്കുന്ന തെരുവുനായ്ക്കൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലും പഴയ ബസ് സ്റ്റാൻഡിനുള്ളിലും യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ് ശല്യം. സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ ഉൾപ്പെടെ ഇവ കൈയടക്കിയിരിക്കുകയാണ്. സ്റ്റാൻഡിനുള്ളിൽ ഏതുസമയത്തും നായ്ക്കൂട്ടങ്ങളുണ്ട്. സമീപത്തെ ഇടവഴികളും ഇവർ കൈയടക്കി.
റോഡിൽ തമ്പടിച്ച നായ്ക്കൾ വാഹനങ്ങൾക്കും ഭീഷണിയാണ്. കോട്ടച്ചേരിയിലും പുതിയകോട്ടയിലും ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിസരവും കോടതി പരിസരവും വർഷങ്ങളായി നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കോട്ടച്ചേരി നഗരസഭ മത്സ്യ മാർക്കറ്റ് പരിസരങ്ങളിലാണ് ഇവ പെറ്റുപെരുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.