കാഞ്ഞങ്ങാട്: ഹന്ന സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയുടെ വാഹനം നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവറും ജീവനക്കാരനും നിസാര പരിക്കുകളോട് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി എട്ടോടെ രാജപുരം ടാഗോർ സ്കൂളിന് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉബൈദുല്ല സെയിൽസ് മാൻ അസൈനാർ എന്നിവർക്കാണ് പരിക്കേറ്റത്. മിനിലോറി പിന്നീട് ഉയർത്തി. കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്ത് പാറപ്പള്ളിയിലെ കമ്പനിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.