രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന്‌ കാസർകോട്; കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് പൊലീസ്​ സുരക്ഷ

നീലേശ്വരം: പാർലമെൻറ്​ സമ്മേളനം പൂർത്തിയാക്കി ന്യൂഡൽഹിയിൽനിന്നും മടങ്ങിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഞായറാഴ്​ച കാഞ്ഞങ്ങാട്ടെത്തും. എം.പിക്കുനേരെ കോൺഗ്രസ്​ പ്രവർത്തകരിൽ നിന്നും വലിയ തോതിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് പൊലീസ് സുരക്ഷയൊരുക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളിൽ എം.പിക്ക് പങ്കെടുക്കേണ്ടതുണ്ട്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാഴുന്നോറൊടി നെഹ്റു ട്രസ്​റ്റി‍െൻറ ആഭിമുഖ്യത്തിൽ രാവിലെ 11.30ന് വാഴുന്നോറൊടിയിൽ നടക്കുന്ന വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങി​െൻറ ഉദ്ഘാടകനാണ് എം.പി. വാഴുന്നോറൊടിയിലെ പരിപാടിക്കിടെ ഉണ്ണിത്താനെതിരെ കോൺഗ്രസ്​ പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന.

കാഞ്ഞങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ്​ സെക്രട്ടറി അനിൽ വാഴുന്നോറൊടിയുൾപ്പെടെ കോൺഗ്രസ്​ നേതാക്കൾക്കെതിരെ, വധശ്രമം നടത്തിയതായുള്ള എം.പിയുടെ പരാതിയിൽ പ്രതിഷേധമുയരാനാണ് സാധ്യത.

എം.പി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഗൺമാനുൾപ്പെടെയുള്ള സുരക്ഷയുണ്ടാകില്ലെങ്കിലും അദ്ദേഹം പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പൊലീസ് സാന്നിധ്യമുണ്ടാകും. പടന്നക്കാട്ടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്. പാർലമെൻറ്​ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാവേലി എക്സ്പ്രസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾ ഉന്നതരുമായി ഗൂഢാലോചന നടത്തി തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്നാണ്​ ജില്ല പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി എം.പി നൽകിയ പരാതി. ഇതി​െൻറ അടിസ്​ഥാനത്തിൽ കോൺഗ്രസ്​ നേതാക്കൾക്കെതിരെ ജാമ്യമില്ല കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്​.


Tags:    
News Summary - Rajmohan Unnithan; provide security in view of the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.