കാഞ്ഞങ്ങാട്: രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടില്‍ നിന്ന് ജോലിയന്വേഷിച്ച് കാഞ്ഞങ്ങാട്ടെത്തി പട്ടിണിയായി ബോധം കെട്ടുവീണ സേലം കള്ളിക്കുറിച്ചി സ്വദേശി കാര്‍ത്തിക്കിന് (21) രക്ഷകരായി ഹോസ്ദുര്‍ഗ് പൊലീസ്. ജോലി ലഭിക്കാതായതോടെ ഭക്ഷണത്തിനു പോലും വകയില്ലാതെ പ്രതിസന്ധിയിലായതോടെയാണ് യുവാവ് ബോധരഹിതനായത്. നന്മമരം കൂട്ടായ്മയിലെ പ്രവർത്തകനായ സലാം കേരളയാണ് ഹോസ്ദുര്‍ഗ് പൊലീസില്‍ വിവരമറിയിച്ചത്. ഉടൻ പൊലീസ് എത്തി യുവാവിനെ ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് പരിശോധനയിൽ പോസിറ്റിവായതിനെ തുടര്‍ന്ന് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ കോവിഡ് നെഗറ്റിവ് ആയതിനെ തുടര്‍ന്ന് ഇയാളെ നാട്ടിലേക്ക് അയച്ചു. നാട്ടില്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയ്ക്കും സഹായമാകുമെന്ന് കരുതിയാണ് താന്‍ കേരളത്തില്‍ ജോലിക്കായി എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞു. തിരിച്ചുപോയി വീണ്ടും കേരളത്തില്‍ ജോലിക്കായി എത്തുമെന്നും കാര്‍ത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.