ജനങ്ങൾ ചെകുത്താനും കടലിനും ഇടയിൽ -പി.ടി. തോമസ് എം.എൽ.എ

കാഞ്ഞങ്ങാട്: ഒരുവശത്ത് ഏറെ പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലേറ്റിയ ഇടതുപക്ഷ സർക്കാർ ജനദ്രോഹപരമായ കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണെന്ന്​ പി.ടി. തോമസ്​ എം.എൽ.എ കുറ്റപ്പെടുത്തി. കെ.പി.സി.സി സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട എം. അസിനാർ, ബാലകൃഷ്ണൻ പെരിയ, വാർഡ് മെംബർ ഷീബ എന്നിവരെ ആദരിക്കുന്നതി​െൻറ ഭാഗമായി അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്ത്, ഹവാല, മയക്കുമരുന്ന് എന്നിവയുടെ മൊത്തക്കച്ചവടക്കാരായി ഇടതുപക്ഷ സർക്കാർ മാറിയിരിക്കുന്നു. മറുവശത്ത് വർഗീയ വിഷം ചീറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചു കയറുന്നു. പാവപ്പെട്ട കർഷർക്ക് രക്ഷയില്ല. പീഡനവും കൊലപാതകവും കാരണം രാജ്യത്ത് അരക്ഷിതാവസ്​ഥ സംജാതമായിരിക്കുന്നു. ജനങ്ങൾ ഇപ്പോൾ ചെകുത്താനും കടലിനും ഇടയിലാണ്. കോൺഗ്രസിനു മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ പറ്റുകയുള്ളൂ. അതി​െൻറ ആദ്യ ചവിട്ടുപടിയിൽ നമ്മൾ നിൽക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഒത്തൊരുമയോടെ ചിട്ടയായ പ്രവർത്തനത്തിലൂടെ നമുക്ക് കഴിയണം. ആ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്​ പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.

മണ്ഡലം പ്രസിഡൻറ്​ സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. സുധാകരൻ മുഖ്യഭാഷണം നടത്തി. എം. അസിനാർ, ബാലകൃഷ്ണൻ പെരിയ, പി.വി. സുരേഷ്, മഡിയൻ ഉണ്ണികൃഷ്ണൻ, എൻ. വി. അരവിന്ദാക്ഷൻ നായർ, നിഷാന്ത്, ദിനേശൻ മൂലക്കണ്ടം, കെ. രവീന്ദ്രൻ, എക്കാൽ നാരായണൻ, ക്രസൻറ്​ മുഹമ്മദ്‌ കുഞ്ഞി, പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത്, ശ്രീനിവാസൻ മഡിയൻ, ഇസ്മായിൽ ചിത്താരി, ഷീബ, മോഹനൻ തണ്ണോട്ട്, രമദേവി പി, രാജീവൻ വെള്ളിക്കോത്ത്, ഗദ്ദാഫി മൂലക്കണ്ടം എന്നിവർ സംസാരിച്ചു. കെ. ചന്ദ്രൻ സ്വാഗതവും അനീഷ് രാവണേശ്വരം നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.