പി​ടി​കൂ​ടി​യ മ​ദ്യ​വു​മാ​യി പൊ​ലീ​സ്

ട്രെയിനിൽ 24 കുപ്പി മദ്യവുമായി യാത്രക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിനിൽ 24 കുപ്പി ഒഡിഷ മദ്യവുമായി യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന വിവേക് എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്‍റിലെ യാത്രക്കാരനിൽനിന്നാണ് വില കൂടിയ ഒഡിഷ മദ്യം പിടികൂടിയത്.

ബംഗാൾ സ്വദേശി പ്രദീപ് സാമന്താണ് (50) പിടിയിലായത്. റെയിൽവേ പൊലീസ് സൂപ്രണ്ട് ഷെഹൻഷയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ സുധീർ മനോഹറിന്‍റെ കീഴിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. അംഗങ്ങളായ ജോസ് കോഴിക്കോട്, രമേശ് കണ്ണൂർ, റിനീത് കാസർകോട് എന്നിവർ ചേർന്നാണ് കാഞ്ഞങ്ങാടിനും കാസർകോടിനുമിടയിൽ മദ്യം കണ്ടെത്തിയത്. മദ്യവും പ്രതിയെയും എക്സൈസിന് കൈമാറി.

Tags:    
News Summary - Passenger arrested with 24 bottles of liquor on train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.