നീറ്റ്​ പരീക്ഷക്കായി സ്​റ്റെല്ല മേരി സ്​കൂളിന്​ മുന്നിൽ കെട്ടിയ കയർ 

നീറ്റ്​: ക്രമീകരണങ്ങളിൽ ക്രമക്കേടെന്ന്​ ആരോപണം

കാഞ്ഞങ്ങാട്​: നീറ്റ്​ പരീക്ഷ കേന്ദ്രങ്ങളിൽ കോവിഡ്​ സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ കരാറെടുത്തയാൾ ക്രമക്കേട്​ നടത്തിയതായി ആരോപണം. തിരുവനന്തപുരം സ്വദേശിയാണ്​​ കാസർകോട്​ ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളായ സ്​കൂളുകളിലെ കരാർ ഏറ്റെടുത്തത്​.

ജില്ലയിലെ 10​ കേന്ദ്രങ്ങളിൽ ഭൂരിഭാഗത്തിലും സ്​കൂൾ അധികൃതർക്ക്​ 1500 രൂപക്കുള്ളിൽ നൽകി കുട്ടികൾ കടന്നുപോകുന്ന വഴിയിൽ കയറുകെട്ടി വേർതിരിക്കുക മാത്രം ചെയ്​ത്​​ ക്രമക്കേട്​ നടത്തിയെന്നാണ്​ ആരോപണം. സർക്കാർ മാനദണ്ഡമനുസരിച്ച്​ സ്​റ്റീൽ ബാരിക്കേഡുകൾ സ്ഥാപിച്ച്​ യഥാവിധി കുട്ടികൾ അകലം പാലിക്കുന്നത്​ ഉറപ്പുവരുത്തണം.

ഇതെല്ലാം കാറ്റിൽ പറത്തിയെന്നാണ്​ ആരോപണം. മലയോര മേഖലയിലെ ഒരു സ്​കൂളിൽ സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ പ്രദേശവാസിയായ ഹയർഗുഡ്​സ്​ ഓണർക്ക്​ സബ്​ കോൺട്രാക്​ട്​ നൽകിയെങ്കിലും കരാർ തുക പൂർണമായും നൽകാൻ തയാറായില്ലെന്നും പരാതിയുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.