കാഞ്ഞങ്ങാട്: വീടുപൂട്ടി യാത്ര പോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണം. അടച്ചിട്ട വീട് കേന്ദ്രീകരിച്ച് കവർച്ച പെരുകുന്ന സാഹചര്യത്തിലാണ് വീണ്ടും പൊലീസിന്റെ അറിയിപ്പ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പൊൽ ആപ്പിലെ ‘ലോക്ക്ട് ഹൗസ് ഇൻഫർമേഷൻ’ ഇതിനായി വിനിയോഗിക്കാം. വീട് സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതിചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും ആപ്പിൽ നൽകണം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും പൊൽ ആപ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.