വിലക്കയറ്റം: കാഞ്ഞങ്ങാട് ടൗണിൽ ജില്ല സപ്ലെ ഓഫിസറുടെ പരിശോധന

കാഞ്ഞങ്ങാട്: ജില്ല കലക്ടറുടെ പരിശോധനക്കു പിന്നാലെ കാഞ്ഞങ്ങാട് ടൗണിലെ കടകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ടു കടകളില്‍ സവാളക്ക് കൂടുതല്‍ വില ഈടാക്കുന്നതായി കണ്ടെത്തി. 28 രൂപ വിലയുള്ളിടത്ത് 30രൂപ ആയിരുന്നു വാങ്ങിയത്.

വില കുറക്കാന്‍ നിര്‍ദേശം നല്‍കി. പച്ചക്കറി കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി. തുടര്‍ന്ന് കടകളില്‍ നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല സപ്ലൈ ഓഫിസര്‍ കെ.പി. അനില്‍ കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. രാജീവന്‍, പി.വി. ശ്രീനിവാസന്‍, ജാസ്മിന്‍ ആൻറണി, ടി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.

Tags:    
News Summary - Inspection by District Supply Officer in Kanhangad Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.