കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം
കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിൽനിന്ന് ഹോം നഴ്സിന്റെ പണവും രേഖകളും മോഷ്ടിച്ചു. മോഷ്ടാവിന്റെ ദൃശ്യം ആശുപത്രിയിലെ സി.സി.ടി.വി കാമറയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 6.30 മണിയോടെ മൻസൂർ ആശുപത്രിയിലാണ് മോഷണം.
തിരക്കൊഴിഞ്ഞ സമയത്തെത്തിയ മോഷ്ടാവ് രോഗിയുടെ മുറിയിൽ കയറി കൂട്ടിരിപ്പിനുണ്ടായിരുന്ന ഹോം നഴ്സിന്റെ പണവും രേഖകളുമടങ്ങിയ പഴ്സ് കവർന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി കൗണ്ടറിലും മോഷണ ശ്രമം നടത്തി. കൗണ്ടറിൽനിന്നും പ്ലാസ്റ്റിക് കവർ എടുത്ത് പേഴ്സ് അതിലിട്ട് കടന്നു കളയുന്ന ദൃശ്യമാണ് ലഭിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.