ശക്തമായ കാറ്റിലും മഴയും കാഞ്ഞങ്ങാട് കടപ്പുറത്ത് തെങ്ങുകൾ കടപുഴകിയപ്പോൾ

കാറ്റ്​, മഴ: തീരദേശത്ത്​ വ്യാപകനാശം

കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും തീരദേശമേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്നാണ്​ വൻ നാശനഷ്​ടമാണുണ്ടായത്​. നിരവധി വീടുകൾ തകർന്നു.

ചിത്താരിക്കടപ്പുറത്തെ ബാലകൃഷ്ണൻ, ജാനകി, ലക്ഷ്മി, ശാന്ത, കാർത്യായനി, അജാനൂർ കടപ്പുറത്തെ രുക്​മിണി എന്നിവരുടെ വീടുകളിലെ ഓടുകൾ പറന്നുപോയി. രാജ​െൻറ വീടിനു മുകളിൽ തെങ്ങ് കടപുഴകിയതിനെ തുടർന്ന്​ സൺഷേഡ്‌ തകർന്നു.

കഴിഞ്ഞ ആഴ്ച ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ഈ ഭാഗങ്ങളിൽ കടൽ കയറി നിരവധി വീടുകളിലേക്ക് ചളിവെള്ളം കയറിയിരുന്നു. ഇതി​െൻറ ആഘാതത്തിൽനിന്ന്​ കരകയറും മുമ്പേയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറി നാശംവരുത്തിയത്.

ശക്തമായ കാറ്റിലും മഴയും കാഞ്ഞങ്ങാട് കടപ്പുറത്ത് തെങ്ങുകൾ കടപുഴകിയപ്പോൾ

Tags:    
News Summary - heavy wind and rain; Widespread destruction along the coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.