റസാഖ്

കൈയിലുള്ള 5000 കൊടുത്ത് റസാഖ്​ പറഞ്ഞു; ഉടൻ ആശുപത്രിയിലേക്ക്​ പോകൂ...


കാഞ്ഞങ്ങാട്: ബുധനാഴ്ച രാവിലെ ജില്ല ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെത്തിയതായിരുന്നു അറ്റൻഡർ കൂടിയായ കൊടക്കാട് വെള്ളച്ചാലിലെ റസാഖ്​. അവിടെയപ്പോൾ കണ്ടത് രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന അച്ഛനെയും അമ്മയെയും.

നായുടെ കടിയേറ്റ് ചൊവ്വാഴ്ച ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു അവർ. കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളജ്​ ആശുത്രിയിലേക്ക് നിർദേശിച്ചു. എന്നാൽ, കുഞ്ഞിനെയുംകൊണ്ട് പോകാൻ പണമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ മകനെയും കെട്ടിപ്പിടിച്ച് വേദനയോടെ കഴിയുകയായിരുന്നു അവർ. അവരുടെ ദൈന്യാവസ്​ഥ മനസ്സിലാക്കിയ റസാഖ്​ കൈയിൽ ആകെയുണ്ടായിരുന്ന 5000 രൂപ അവർക്കു നൽകി ആശ്വസിപ്പിക്കുകയായിരുന്നു.പണം തിരിച്ചുതരേണ്ടതില്ലെന്നും കുട്ടിയെ ഉടൻ മെഡിക്കൽ കോളജിലേക്ക്​ കൊണ്ടുപോകണമെന്നും റസാഖ്​ കുടുംബത്തോട് പറഞ്ഞു.

മുൻപരിചയം പോലുമില്ലെങ്കിലും റസാഖി​െൻറ മുന്നിൽ മനുഷ്യനെന്ന പരിഗണന മാത്രമേ ഉണ്ടായിരുന്നുള്ളു. ത​െൻറ തുച്ഛ വരുമാനത്തിൽ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് നീട്ടിയ ആ പണത്തിന് ഒരു ജീവന്‍റെ വിലയുണ്ടെന്ന്​ ആ കുടുംബം പറഞ്ഞു.



Tags:    
News Summary - Giving 5,000 in hand, Razak said; Go to the hospital immediately ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.