പിടിമുറുക്കി കഞ്ചാവ് മാഫിയ; സംഘത്തിൽ വിദ്യാർഥികളും


കാഞ്ഞങ്ങാട്: നഗരത്തി​െൻറ പലയിടങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ലഹരി ഉപയോഗവും വിൽപനയുമാണ് പ്രധാനമായി നടക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധിപേരാണ് റെയിൽവേ സ്​റ്റേഷൻ റോഡിലും മറ്റു പരിസരങ്ങളിലുമായി ലഹരി ഉപയോഗത്തിനായി എത്തുന്നത്. സ്കൂൾ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പൊലീസിന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാത്തത് മുതലെടുത്താണ് കഞ്ചാവ് മാഫിയ ഇവിടെ താവളമുറപ്പിക്കുന്നത്.

സംഘത്തിൽ വിദ്യാർഥികളും

യുവാക്കളും വിദ്യാർഥികളുമാണ് ലഹരി മാഫിയ സംഘത്തി​െൻറ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ചാണ് ഇവരെ വലയിലാക്കുന്നത്. ഏജൻറുമാർ കൊണ്ടുവരുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതായും പരാതിയുണ്ട്. മുന്തിയ ഇനം സിഗരറ്റുകളിൽ കഞ്ചാവ് തിരുകി ആവശ്യക്കാർക്ക് പാക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.

പിടിയിലാകുന്നത് ചെറുമീനുകൾ

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസി​െൻറ പിടിയിൽ വല്ലപ്പോഴും അകപ്പെടുന്നത് ചെറുമീനുകളാണ്. വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്നവർ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം.


Tags:    
News Summary - ganja mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.