ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച മിഠായി ക്ലിനിക്കിന്‍റെ ഉദ്ഘാടനം

ടൈപ് വൺ പ്രമേഹമുണ്ടോ? ഇവിടെ കിട്ടും മിഠായി

കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ മിഠായി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമഗ്ര പരിരക്ഷ നൽകുന്നതിന് ആരംഭിച്ച പദ്ധതിയാണ് മിഠായി പദ്ധതി. മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 10 കുട്ടികള്‍ക്കായുള്ള മരുന്ന് നല്‍കി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ്, സാമൂഹികനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ജില്ലയില്‍ 60 ഓളം കുട്ടികള്‍ ഈ പദ്ധതിക്ക് അര്‍ഹരാണ്.

ടൈപ് വണ്‍ പ്രമേഹം ബാധിച്ച 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇന്‍സുലിന്‍ വിതരണം, കൗണ്‍സലിങ്, ആവശ്യമായ മറ്റ് ചികിത്സ സംവിധാനം, മാതാപിതാക്കള്‍ക്കുള്ള പരിശീലനം തുടങ്ങിയ സേവനങ്ങള്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് വഴി ലഭ്യമാക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച ഒമ്പതുമുതല്‍ ഒരുമണിവരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും.

ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഇ.വി. ചന്ദ്രമോഹന്‍, മിഠായി പദ്ധതി നോഡല്‍ ഓഫിസര്‍ ഡോ.നരേന്ദ്രനാഥ്, കാഞ്ഞങ്ങാട് പീഡിയാട്രീഷന്‍ ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല, ആര്‍.എം.ഒ ഡോ. ശ്രീജിത്ത് മോഹന്‍, പീഡിയാട്രീഷ്യന്‍ ഡോ.വി. അഭിലാഷ്, ഡോ.കെ.ടി. അശ്വിന്‍, ജില്ല എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍, കോഓഡിനേറ്റര്‍ ജലീല്‍, സെക്രട്ടറി വിശ്വനാഥന്‍, നഴ്‌സിങ് സൂപ്രണ്ട് ആലീസ് മാത്യു, സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ എസ്. ബിനുമോള്‍, സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി.കെ. അച്ചാമ്മ, സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ എ. ലത, നഴ്‌സിങ് ഓഫിസര്‍ ടി.വി. ശില്പ, പി.ആര്‍.ഒ അല്‍ഫോന്‍സ മാത്യു, സി.വി. ഷിജി, കമല്‍ കെ.ജോസ്, ഷിബു ടി.നായര്‍, കെ. ദിവ്യ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Do you have type one diabetes? Here is the candy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.